Latest News :
Home » , » സ്വലാത്ത് വാര്‍ഷികത്തിനും മത പ്രഭാഷണത്തിനും ഇന്ന് തുടക്കമാവും

സ്വലാത്ത് വാര്‍ഷികത്തിനും മത പ്രഭാഷണത്തിനും ഇന്ന് തുടക്കമാവും

Written By Muhimmath News on Tuesday, 2 May 2017 | 18:27

ചള്ളങ്കയം: മംഗലട്ക്ക ബദരിയ ജുമാഅത്ത് പള്ളിയില്‍ എല്ലാ വ്യാഴാഴ്ച രാവിലും നടന്ന് വരാറുള്ള സ്വലാത്തിന്റെ വാര്‍ഷികത്തിനും, 3 ദിവസം നീണ്ട് നില്‍ക്കുന്ന മതപ്രഭാഷണത്തിനും മെയ് 2 ചൊവ്വാഴ്ച രാത്രി തുടക്കം കുറിക്കും.

രാത്രി 7മണിക്ക് മംഗലട്ക്ക ബദരിയ ജുമാഅത്ത് പള്ളിപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഔപചാരികമായ ഉല്‍ഘാടനം പരപ്പനങ്ങാടി അസ്സയ്യിദ് പി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. പുണ്യ മദീന എന്ന വിഷയത്തില്‍ കൊല്ലം അസ്സയ്യിദ് ഹസ്ബുല്ല ബാഫഖി തങ്ങള്‍ പ്രഭാഷണത്തിനും, കൂട്ടപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും, ചള്ളങ്കയം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സ്വാഗതം ആശംസിക്കും.

രണ്ടാംദിവസം അന്ത്യ നാള്‍ എന്ന വിഷയത്തില്‍ ഖത്വീബ് ഏണിയാടി ശാഫി സഖാഫിയും, പ്രാര്‍ത്ഥനയ്ക്ക് അംഗടിമുഗര്‍ അബ്ദുല്‍അസീസ് ഫൈസിയും നേതൃത്വം നല്‍കും. മുസ്ഥഫ മുസ്ലിയാര്‍ മംഗലട്ക്ക സ്വാഗതം ആശംസിക്കും.

സമാപന ദിവസം മഗ്രിബ് നിസ്‌കാരനന്തരം സ്വലാത്ത് വാര്‍ഷികത്തിനും കൂട്ടപ്രാര്‍ത്ഥനയ്ക്കും പരപ്പനങ്ങാടി പി.മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ചള്ളങ്കയം ജുമാ മസ്ജിദ് ഖത്വീബ് ഹസൈനാര്‍ സഖാഫി ഉല്‍ഘാടനം ചെയ്യും. വഴിതെറ്റുന്ന യുവത എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കൊല്ലം ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി പ്രഭാഷണം നടത്തും. അമ്പേരി അബ്ദുറഹീം സഖാഫി സ്വാഗതം ആശംസിക്കും. പ
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved