Latest News :
Home » , , » ദുരിതം അനുഭവിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കൈതാങ്ങ് സൗദി അറേബ്യ മൂന്ന് ലക്ഷം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും

ദുരിതം അനുഭവിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കൈതാങ്ങ് സൗദി അറേബ്യ മൂന്ന് ലക്ഷം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും

Written By Muhimmath News on Friday, 26 May 2017 | 10:36
























ദമ്മാം: യുദ്ധക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന സിറിയന്‍ ജനതക്ക് വിശുദ്ധ റമദാനില്‍ സൗദി അറേബ്യ മൂന്ന് ലക്ഷം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും ,ഇത് സംബന്ധിച്ച് തുര്‍ക്കി കേന്ദ്രീകരിച്ചുള്ള വിതരണ കമ്പനിയുമായി കരാറില്‍ സൗദി ഒപ്പുവെച്ചു , 

ഈ വര്‍ഷം റമദാന്‍ മാസത്തില്‍ സിറിയന്‍ സഹോദരന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 5ാം പദ്ധതിയുടെ  നടപ്പാക്കാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് തുര്‍ക്കിയിലെ സൗദി നാഷണല്‍ കാമ്പയിന്‍ ഓഫീസ് ഡയറക്ടര്‍ ഖാലിദ് അല്‍ സലാമ അറിയിച്ചു 

സിറിയന്‍ യുദ്ധം 1.8 കോടി സിറിയക്കാരുടെ ജീവിതം ദുരിതത്തിലായിരിക്കുന്നത് . അഞ്ച് വര്‍ഷം നീണ്ട സംഘര്‍ഷത്തിനിടെ സിറിയയില്‍ മൂന്ന് ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്, 40 ലക്ഷം സിറിയന്‍ പൗരന്മാരാണ് അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളിലുളളത്. ഇതില്‍ അഞ്ച് ലക്ഷം സിറിയക്കാര്‍ സൗദിയിലാണ്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved