Latest News :
Home » , » എസ് വൈ എസ് ഉദുമസോണ്‍ എക്‌സിക്യൂട്ടിവ് മീറ്റ് ബുധനാഴ്ച

എസ് വൈ എസ് ഉദുമസോണ്‍ എക്‌സിക്യൂട്ടിവ് മീറ്റ് ബുധനാഴ്ച

Written By Muhimmath News on Tuesday, 9 May 2017 | 11:10























ബേക്കല്‍: സമസ്ത കേരള സുന്നി യുവജന സംഘം ഉദുമസോണ്‍ എക്‌സിക്യൂട്ടീവ് മീറ്റ് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പെരിയാട്ടടുക്കം യൂത്ത് സ്‌ക്വയറില്‍ നടക്കും.

മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗരണ കാമ്പയിനിന്റെ ഭാഗമായി ഈ മാസം 16, 17, തിയ്യതികളിലായി സോണ്‍ കമ്മിറ്റി നടത്തുന്ന നവോത്ഥാന സന്ദേശ യാത്രയുടെ മുന്നൊരുക്കങ്ങളും, യൂണിറ്റ്, സര്‍ക്കിള്‍ ഭാരവാഹികള്‍, സോണ്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കുള്ള 
എസ് വൈ എസ് സന്നാഹം 2017 ക്യാമ്പിനെ  കുറിച്ചും എക്‌സിക്യൂട്ടിവ് യോഗം ചര്‍ച്ച ചെയ്യും.

സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്യും.

മൊയ്തീന്‍ പനേര, മഹ്മൂദ് ജീലാനി ബാഖവി, അബ്ദുല്‍ സലാം ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ശാഫി ബി.എ. കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ബി.എം.എ.മജീദ് മൗവ്വല്‍, ഫൈസല്‍ മാസ്റ്റര്‍ ഉദുമ തുടങ്ങിയവര്‍ സംസാരിക്കും. ആബിദ് സഖാഫി മൗവ്വല്‍ സ്വാഗതവും ഖാലിദ് പുത്തിരിയടക്കം നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved