Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ ജനജാഗര സന്ദേശയാത്ര വ്യാഴാഴ്ച

എസ് വൈ എസ് ഉദുമ സോണ്‍ ജനജാഗര സന്ദേശയാത്ര വ്യാഴാഴ്ച

Written By Muhimmath News on Wednesday, 17 May 2017 | 20:35

ബേക്കല്‍: മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളിയ പരിസരം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന ജനജാഗരണ കാമ്പയിനിന്റെ ഭാഗമായുള്ള സന്ദേശ യാത്ര വ്യാഴാഴ്ച രാവിലെ 9 മണിക്ക് പൂച്ചക്കാട് മഖാം സിയാറത്തോട് കൂടി തുടക്കം കുറിക്കും.

11 മണിക്ക് ഉദുമ പടിഞ്ഞാറും 2 മണിക്ക് മേല്‍പ്പറമ്പിലും 4 മണിക്ക് ചട്ടഞ്ചാലിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം 6 മണിക്ക് കുണിയ താജുല്‍ ഉലമ സ്‌ക്വയറില്‍ സമാപിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തില്‍ സോണ്‍ നേതാക്കള്‍ പ്രസംഗിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved