
ബേക്കല്‍: മുസ്ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന ജനജാഗരണ കാമ്പയിനിന്റെ ഭാഗമായി ഉദുമസോണ് കമ്മിറ്റി സന്ദേശ യാത്ര സംഘടിപ്പിച്ചു.

പൂച്ചക്കാട് മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര കേരള മുസ്ലിം ജമാഅത്ത് ഉദുമസോണ് പ്രസിഡണ്ട് കെ.പി.എസ്. ജമല്ലുലൈലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് ഉദുമസോണ് പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര് കുണിയ മുഖ്യ പ്രഭാഷണം നടത്തി. പള്ളിക്കര, ഉദുമ പടിഞ്ഞാര്‍, മേല്‍പ്പറമ്പ്, ചട്ടഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കുണിയയില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തില്‍ സൈനുല്‍ ആബിദ് സഖാഫി മൗവ്വല്‍, ഇസ്ഹാഖ് പാലക്കോട്, ഉമറുല്‍ ഫാറൂഖ് എരോല്‍, മുബശ്ശിര്‍ കുണിയ, റാഷിദ് കല്ലടകുറ്റി, ഉമര്‍ സഖാഫി മൗവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, മൊയ്തീന് പനേര, അലി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന് ബാഖവി കുണിയ, അബ്ദുല്‍ സലാം ചെമ്പരിക്ക, ശാഫി.ബി.എ. കുണിയ, ബി.എം.എ.മജീദ് മൗവ്വല്‍, ഖാലിദ് പുത്തിരിയടുക്കം, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, ബി. കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, ഹസീബ് മൗവ്വല്‍, നൗഫല്‍ സഅദി ജാല്‍സൂര്‍, ബി.എ.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, കെ.പി.അബ്ദുല്‍ റഹ്മാന് പൂച്ചക്കാട് തുടങ്ങിയവര്‍ സന്ദേശ യാത്രയ്ക്ക് നേതൃത്വം നല്കി.
Post a Comment