Latest News :
Home » , , » യാത്രക്കാരനെ ആക്രമിച്ച സംഭവം: തലപ്പാടി ടോള്‍ബൂത്ത് ജീവനക്കാരായ രണ്ടു പേര്‍ അറസ്റ്റില്‍

യാത്രക്കാരനെ ആക്രമിച്ച സംഭവം: തലപ്പാടി ടോള്‍ബൂത്ത് ജീവനക്കാരായ രണ്ടു പേര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 24 May 2017 | 11:20
























തലപ്പാടി: യാത്രക്കാരനെ ആക്രമിച്ച സംഭവത്തില്‍ തലപ്പാടി ടോള്‍ബൂത്ത് ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റിലായി. കേരളകര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി ടോള്‍പ്ലാസയില്‍ കാസര്‍കോട് തലപ്പാടി തുമിനാട് സ്വദേശിയും ബദരിയ മില്ല് ഉടമയുമായ നാസറിന്റെ മകന്‍ അന്‍വറിനെ(28) ഞായറാഴ്ച രാത്രി മര്‍ദിച്ച സംഭവത്തിലാണ് ടോള്‍പ്ലാസ ജീവനക്കാരായ ദീക്ഷിത്(28), കൗശിക്(21) എന്നിവരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച അന്‍വറിന്റെ സഹോദരിയുടെ വിവാഹമായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ മംഗളൂരുവില്‍ വിട്ട് തിരികെ വീട്ടിലേക്കു മടങ്ങവേയാണ് അക്രമത്തിന് ഇരയായത്. തലപ്പാടി ടോള്‍പ്ലാസയില്‍ സമീപവാസികള്‍ക്കു സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഇത് അനുവദിക്കാതെ ഗുണ്ടാസംഘങ്ങളെ നിര്‍ത്തി ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായി നേരത്തേ തന്നെ ആക്ഷേപമുണ്ട്.

ഇതിന്റെ തുടര്‍ച്ചയാണ് ഇവര്‍ക്കു നേരെ നടന്ന ആക്രമണമെന്നു നാട്ടുകാര്‍ ആരോപിച്ചു. മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് അന്‍വര്‍ സഞ്ചരിച്ചിരുന്നത്. പ്രദേശവാസിയാണെന്നു പറഞ്ഞതോടെ ടോള്‍ ബൂത്തില്‍ ഉണ്ടായിരുന്നവര്‍ മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടത്രെ. ഇതു കാണിക്കാത്തതിന്റെ പേരില്‍ മര്‍ദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved