Latest News :
Home » , , » ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്ന് യോഗി സര്‍ക്കാറിനോട് ഹൈക്കോടതി

ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്ന് യോഗി സര്‍ക്കാറിനോട് ഹൈക്കോടതി

Written By Muhimmath News on Friday, 12 May 2017 | 19:47



ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ പുതിയ അറവ് ശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് യോഗി ആദിത്യ നാഥ് സര്‍ക്കാരിനോട് അലഹബാദ് ഹൈകോടതി. പഴയ അറവ് ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എ.പി ഷാഹി, സഞ്ജയ് ഹര്‍കൗലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അറവുശാലകളും മാംസ വില്‍പന കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരുന്നു.

എന്നാല്‍ അനധികൃത അറവ് ശാലകള്‍ മാത്രമാണ് പൂട്ടിയതെന്നാണ് സര്‍ക്കാര്‍ വാദം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളില്‍ ഒന്ന് അറവ് ശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നതായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved