Latest News :
Home » , » ബദിയഡുക്ക മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി

ബദിയഡുക്ക മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി

Written By Muhimmath News on Monday, 29 May 2017 | 18:27



ബദിയടുക്ക: കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബദിയഡുക്ക മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലം സന്ദര്‍ശിക്കുകയും യോഗം ചേരുകയും ചെയ്തു. എം.എല്‍.എമാരായ പി.ബി.അബ്ദുള്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ജില്ലാ കളക്ടര്‍.ജീവന്‍ ബാബു.കെ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ്കുമാര്‍, കിറ്റ്‌കോ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച അക്കാദമിക് ബ്ലോക്ക്, ക്ലാസ്സ് റൂം, എക്‌സാമിനേഷന്‍ ഹാള്‍ എന്നിവയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും സെപ്റ്റംബര്‍ മാസത്തിനകം പണി പൂര്‍ത്തീകരിക്കുമെന്നും നിര്‍മ്മാണച്ചുമതലയുള്ള കിറ്റ്‌കോപ്രതിനിധികള്‍ അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള ആശുപത്രി നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍. എ.നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനാവശ്യമായ തുക സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും യോഗം തീരുമാനിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved