Latest News :
Home » , » ബസ് യാത്രക്കിടെ യുവതിയുടെ ബാഗ് തട്ടിപ്പറിച്ചോടിയ 14 കാരി പിടിയില്‍

ബസ് യാത്രക്കിടെ യുവതിയുടെ ബാഗ് തട്ടിപ്പറിച്ചോടിയ 14 കാരി പിടിയില്‍

Written By Muhimmath News on Tuesday, 2 May 2017 | 18:57

കാസര്‍കോട്: ബസ് യാത്രക്കാരിയുടെ പണവും രേഖകളുമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ തമിഴ്‌നാട് സ്വദേശിനിയായ 14 കാരി പിടിയില്‍. തിങ്കളാഴ്ച രാത്രി 10.15 ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപമാണ് സംഭവം. എന്‍.എ. ടൂറിസ്റ്റ് ഹോമിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ലക്ഷ്മികാന്തിന്റെ ഭാര്യ സന്ധ്യാറാണിയുടെ ബാഗാണ് തട്ടിപ്പറിച്ചത്. കുമ്പളയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടയിലാണ് സംഭവം. പുതിയ ബസ്സ്റ്റാന്റില്‍ ഇറങ്ങാനായി സന്ധ്യാറാണി സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടയിലാണ് സമീപത്ത് നില്‍ക്കുകയായിരുന്ന 14 കാരി ബാഗ് തട്ടിപ്പറിച്ചോടിയത്. സന്ധ്യാറാണി മറ്റുയാത്രക്കാരോടും പുതിയ ബസ്സ്റ്റാന്റിലുണ്ടായിരുന്ന പൊലീസിനോടും കാര്യം വിവരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് 14 കാരിയെ കണ്ടെത്തിയത്. ബാഗും കൈവശമുണ്ടായിരുന്നു. കുറച്ച് തുകയും വിവിധ രേഖകളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. 14 കാരിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved