Latest News :
Home » , » പടന്ന സ്വദേശിനിയായ യുവതിയെ മുംബൈ റെയില്‍വെ സ്‌റ്റേഷനില്‍ കൊള്ളയടിച്ചു

പടന്ന സ്വദേശിനിയായ യുവതിയെ മുംബൈ റെയില്‍വെ സ്‌റ്റേഷനില്‍ കൊള്ളയടിച്ചു

Written By Muhimmath News on Wednesday, 24 May 2017 | 19:19


കാസര്‍കോട്: പടന്ന സ്വദേശിനിയായ യുവതിയെ മുംബൈയില്‍ കൊള്ളയടിച്ചു. പടന്ന തെക്കെപ്പുറം സ്വദേശിനി പി.പി.ബുഷ്‌റ (40) ആണ് കൊള്ളക്കിരയായത്. കഴിഞ്ഞ ദിവസം മുംബൈ, കുര്‍ള ലോകമാന്യ തിലക് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. സ്വര്‍ണ്ണാഭരണങ്ങളും പണവുമടക്കം ഒന്നര ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് കൊള്ളയടിച്ചതെന്ന് ബുഷ്‌റ കാസര്‍കോട് റെയില്‍വെ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മുംബൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഖാദര്‍ ഷെരീഫിന്റെ അരികിലേക്ക് പോയതായിരുന്നു ബുഷ്‌റ. തിരിച്ച് നാട്ടിലേക്ക് വരാനായി കുര്‍ള ലോകമാന്യ തിലക് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു. ട്രയിന്‍ കാത്തിരിക്കുന്നതിനിടയിലാണ് മോഷ്ടാവ് ബുഷ്‌റയുടെ കൈയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ചോടിയത്. രണ്ട് സ്വര്‍ണ്ണ വളകള്‍, 25,000 രൂപ വില വരുന്ന ഒരു ഡയമണ്ട് വള, 65,000 രൂപ, മൊബൈല്‍ ഫോണ്‍, നിരവധി രേഖകള്‍ അടങ്ങിയ ബാഗാണ് കൊള്ളയടിക്കപ്പെട്ടത്. ഇതു സംബന്ധിച്ച് മുംബൈ പൊലീസിന് പരാതി നല്‍കിയെങ്കിലും അവര്‍ സ്വീകരിച്ചില്ലെന്ന് പറയുന്നു. ഇതേ തുടര്‍ന്നാണ് കാസര്‍കോട് എത്തി റെയില്‍വെ പൊലീസിന് പരാതി നല്‍കിയത്. കേസെടുത്ത കാസര്‍കോട് റെയില്‍വെ പൊലീസ് സംഭവം നടന്നത് മുംബൈ കുര്‍ളയിലായതിനാല്‍ തുടരന്വേഷണത്തിന് അവിടുത്തെ പൊലീസിന് കേസ് കൈമാറുമെന്ന് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved