Latest News :
Home » , » ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ടു നേര്‍ച്ചക്കും സ്വലാത്ത് വാര്‍ഷികത്തിനും തുടക്കമായി

ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ടു നേര്‍ച്ചക്കും സ്വലാത്ത് വാര്‍ഷികത്തിനും തുടക്കമായി

Written By Muhimmath News on Friday, 5 May 2017 | 21:13

സീതാംഗോളി: ഊജംപദവ് ബദ് രിയ്യ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ടു നേര്‍ച്ചക്കും സ്വലാത്ത് വാര്‍ഷികത്തിനും ത്രിദിന മത പ്രഭാഷണത്തിനും തുടക്കമായി. പ്രഥമ ദിനമായ വെള്ളിയാഴ്ച രാത്രി അബ്ദുല്‍ ലത്വീഫ് കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മടക്കമില്ലാത്ത യാത്ര എന്ന വിഷയത്തില്‍ നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തി. ശനിയാഴ്ച രാത്രി ' നാം ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവോ' എന്ന വിഷയത്തില്‍ കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രഭാഷണം നടത്തും. ഞായറാഴ്ച വൈകുന്നേരം 3മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ പാരായണം നടക്കും. 4മണിക്ക് മൗലിദ് പാരായണം, 7മണിക്ക് സ്വലാത്ത് മജ്‌ലിസ് എന്നിവ നടക്കും. രാത്രി 8മണിക്ക് സമാപന സംഗമം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആത്മ സംസ്‌ക്കരണം എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ അഹ്‌സനി പ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved