Latest News :
Home » , » സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചു

സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചു

Written By Muhimmath News on Friday, 5 May 2017 | 20:22



തിരുവന്തപുരം: സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെ ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ഉത്തരവ് ശനിയാഴ്ച ഇറങ്ങിയേക്കും. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് പൊലീസ് തലപ്പത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ പുനര്‍ നിയമിക്കാനുള്ള വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. കോടതി ചെലവായി 25,000രൂപ പിഴ അടക്കാനും സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമായിട്ടും നടപ്പാക്കാത്തതില്‍ ഒരു ന്യായീകരണവുമില്ലെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി നിലപാടെടുത്തു.

പുനര്‍ നിയമനം വൈകുന്നതിനെതിരെ ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കാന്‍ തീരുമാനിച്ച കോടതി കേസില്‍ സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. തല്‍കാലത്തേക്ക് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. ഇയൊരു പശ്ചാത്തലത്തിലാണ് സെന്‍കുമാറിന് വേഗത്തില്‍ പുനര്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved