Latest News :
Home » , , » പോലീസ് സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ ബാധ്യസ്ഥര്‍: ടി.പി സെന്‍കുമാര്‍

പോലീസ് സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ ബാധ്യസ്ഥര്‍: ടി.പി സെന്‍കുമാര്‍

Written By Muhimmath News on Monday, 8 May 2017 | 19:41

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയം നടപ്പാക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് മേധാവിയായി പുനര്‍നിയമനം നേടിയ ശേഷം ആദ്യമായാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ടത്. വൈകുന്നേരം നാലരയോടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ടത്.

അഞ്ച് മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച. ഇനിയുള്ള ദിവസങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി സെന്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ ശരിയായി നടപ്പാക്കുക എന്നതാണ് പോലീസിന്റെ ജോലി. സുപ്രീംകോടതിയിലെ കോടതിയലക്ഷ്യ ഹര്‍ജിയെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved