Latest News :
Home » » തൃക്കരിപ്പൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

തൃക്കരിപ്പൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Written By Muhimmath News on Monday, 8 May 2017 | 12:09

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ഉത്തര്‍ പ്രദേശ് റായ്ബറേലി സ്വദേശി അഷ്‌റഫിനെ (28)യാണ് ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ കടലില്‍ കാണാതായത്.

വലിയപറമ്പ് പുലിമുട്ടിന് സമീപം അഞ്ചോളം സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഷ്‌റഫ്. ഇതിനിടെ അഷ്‌റഫ് തിരമാലകളില്‍പെടുകയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ ചുഴിയില്‍പെട്ട് കാണാതാവുകയുമായിരുന്നു. വിവരമറിഞ്ഞ് ചന്തേര എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസും ഫയര്‍ഫോഴ്‌സും തീരദേശവാസികളും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി മഴപെയ്തതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. 

തിങ്കളാഴ്ച രാവിലെ കോസ്റ്റല്‍ ഗാര്‍ഡും തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ പുലിമുട്ടിന് സമീപം ശക്തമായ അടിയൊഴുക്കുള്ളതിലാല്‍ ഫയര്‍ഫോഴ്‌സിന്റെ എല്ലാ ശ്രമവും ഫലിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. അഷ്‌റഫ് ഉള്‍പ്പെടെ ആറോളം അന്യസംസ്ഥാന തൊഴിലാളികളാണ് വലിയപറമ്പ് പുലിമുട്ടിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved