Home »
Kasaragod
» പിലിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു
പിലിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു
തൃക്കരിപ്പൂര്‍: കാലിക്കടവിലെ പിലിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഓഫീസിലെ ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് സാമഗ്രികള്‍, ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ എന്നിവ കത്തിനശിച്ചു.
ഓഫീസിന്റെ ജനാല കുത്തിത്തുറന്ന് അകത്തേക്ക് പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് സംശയിക്കുന്നു. നീലേശ്വരം സി.ഐ ഇ. ഉണ്ണികൃഷ്ണന്, ചന്തേര അഡീഷണല്‍ എസ്.ഐ സുരേന്ദ്രന് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് അനേഷണം ഊര്‍ജിതമാക്കി.
Post a Comment