Latest News :
Home » , , » കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു

കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു

Written By Muhimmath News on Tuesday, 9 May 2017 | 11:31





















ചെറുവത്തൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് കാണാതായ യുവാവിന്റെ മതൃദേഹം കരക്കടിഞ്ഞു. ഉത്തര്‍പ്രദേശ് റായ്ബറേലി സ്വദേശിയായ അഷ്‌റഫിന്റെ(22) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ മാവിലാകടപ്പുറത്ത് കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരം അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം മാവിലാകടപ്പുറം പുലിമുട്ടില്‍ കുളിക്കുന്നതിനിടെയാണ് അഷ്‌റഫിനെ തിരമാലകളില്‍പെട്ട് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ഗാര്‍ഡും തീരദേശവാസികളും തിങ്കളാഴ്ച അര്‍ധരാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും അഷ്‌റഫിനെ കണ്ടെത്താനായിരുന്നില്ല.
ഇതേ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി ചൊവ്വാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം കരക്കടിഞ്ഞതായി കണ്ടെത്തിയത്. ചന്തേര പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റും.

രണ്ടുവര്‍ഷക്കാലമായി തൃക്കരിപ്പൂരില്‍ താമസിച്ചുവരികയായിരുന്ന അഷ്‌റഫ് മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ മരപ്പണി ചെയ്തുവരികയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളുമായ ഇമ്രാന്‍, ഇര്‍ഫാന്‍, അബ്ദുല്ല, മുഹമ്മദ് ഇമ്രാന്‍, തൗഫീഖ് എന്നിവര്‍ക്കൊപ്പമാണ് അഷ്‌റഫ് പുലിമുട്ടിലെത്തിയത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved