Latest News :
Home » , » തൃത്താല മേഖല എസ് എം എ ക്യാമ്പ് സമാപിച്ചു

തൃത്താല മേഖല എസ് എം എ ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Friday, 26 May 2017 | 18:41



തൃത്താല: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍(എസ് എംഎ) തൃത്താല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ ക്യാമ്പ് കേരള മുസ്ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ കൗണ്‍സിലര്‍ ഇ വി അബ്ദുന്നസ്വീര്‍ അദ്ധ്യക്ഷനായി. എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം മുഖ്യപ്രഭാഷണം നടത്തി. പൊതുസ്ഥാപന മേധാവികള്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ ഉടനെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരക്കണമെന്ന് മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. മേഖലാ സെക്രട്ടറി കെ പി കുഞ്ഞാപ്പ ഹാജി, ഫൈസല്‍ സഖാഫി കൂടല്ലൂര്‍, പി കെ അബ്ദുലത്വീഫ് അറക്കല്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved