Latest News :
Home » » ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് തുടക്കം

ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് തുടക്കം

Written By Muhimmath News on Saturday, 20 May 2017 | 10:44

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ വിദേശസന്ദര്‍ശനത്തിന് സൗദി ഒരുങ്ങി. രണ്ടു ദിവസങ്ങളിലായി റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പത്തോളം പ്രധാന ചടങ്ങുകളിലാണ് ട്രംപ് പങ്കെടുക്കുക. ശനിയാഴ്ച സൗദി യു.എസ് ഉച്ചകോടി, ഞായറാഴ്ച നടക്കുന്ന ജി.സി.സിയു.എസ് ഉച്ചകോടി, അറബ് ഇസ്‌ലാമിക അമേരിക്കന്‍ ഉച്ചകോടി എന്നിവയാണ് ഇതില്‍ പ്രധാനം.

തീവ്രവാദവും ലോകസുരക്ഷയുമാണ് ഈ സമ്മേളനങ്ങളിലെ മുഖ്യ അജണ്ട. ട്രംപുമായുള്ള കൂടിക്കാഴ്ചക്കും ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനുമായി 50 ഓളം രാഷ്ട്രങ്ങളുടെ തലവന്മാര്‍ റിയാദില്‍ എത്തിക്കഴിഞ്ഞു. 

ഒരുക്കങ്ങള്‍ വിലയിരുത്താനും അജണ്ട തീരുമാനിക്കാനും ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ പ്രത്യേകയോഗം കഴിഞ്ഞദിവസം സൗദി തലസ്ഥാനത്ത് കൂടി. അറബ്അമേരിക്കന്‍ ബന്ധത്തില്‍ പുതിയൊരു അധ്യായം തുറക്കുന്നതാകും ഈ സന്ദര്‍ശനമെന്ന് യോഗശേഷം സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 മേഖലക്കും ലോകത്തിനും ഭീഷണി ഉയര്‍ത്തുന്ന ഭീകരവാദത്തിനെതിരെ പൊതുപ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനുള്ള ചവിട്ടുപടിയായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സൗദിസന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved