Latest News :
Home » , » എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് കെ.എം.കെ. മദനിയെ ആദരിച്ചു

എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് കെ.എം.കെ. മദനിയെ ആദരിച്ചു

Written By Muhimmath News on Tuesday, 16 May 2017 | 10:45























ദുബായ്: ഹൃസ്വ സന്ദര്‍ശനത്തിന് ദുബായില്‍ എത്തിയ എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് കെ.ഇ.കെ മദനി ഉസ്താദിന് സ്വീകരണവും ആദരിക്കുകയും ചെയ്തു. 

വെള്ളിയാഴ്ച ദേര നാസിര്‍ സ്‌ക്വായറില്‍ ഫ്‌ലോറ ഹോട്ടലില്‍  നടന്ന പരിപാടിയില്‍ 12 വര്‍ഷത്തോളമായി എരിയാല്‍ ജമാഅത്ത് ഖത്തീബ് ആയി സേവനം അനുഷ്ഠിക്കുന്ന കെ.എം.കെ മദനി ഉസ്താദിനെ വ്യവസായ പ്രമുഖന്‍ നാസിര്‍ ഇറാനി ആദരിച്ചു. 

ചടങ്ങില്‍ യു.എ.ഇ. എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റഫീഖ് ഇ.എം അധ്യക്ഷത വഹിച്ചു. മുനീര്‍ ബാഖവി തിരുത്തി, ഇബ്രാഹിം രാമനാട്ടുകര, കാരന്തുര്‍ ഷാഫി ജൗരി എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം തവക്കല്‍ സ്വാഗതവും, അത്തീഖ് റഹിമാന്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved