Latest News :
Home » » യു.എ.ഇ യില്‍ മഹല്ല് സംഗമം നടത്തി

യു.എ.ഇ യില്‍ മഹല്ല് സംഗമം നടത്തി

Written By Muhimmath News on Sunday, 14 May 2017 | 10:52



യു.എ.ഇ: യു.എ.ഇ. എരിയാല്‍ ജമാഅത്ത് നിവാസികളുടെ മഹല്ല് സംഗമവും ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് കെ.ഇ.കെ മദനി ഉസ്താദിന് സ്വീകരണവും നല്‍കി.

വെള്ളിയാഴ്ച ദേര നാസിര്‍ സ്‌ക്വായറില്‍ ഉള്ള ഫ്‌ലോറ ഹോട്ടലില്‍ വെച്ചു നടന്ന പരിപാടി മുനീര്‍ ബാഖവി തിരുത്തി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പ്രമുഖ സൈക്കോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ ഇബ്രാഹിം രാമനാട്ടുകര നമ്മുടെ പുരോഗതിയും മഹല്ല് വികസനവും എന്ന വിഷയം ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ യു.എ.ഇ. എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റഫീഖ് ഇ.എം അധ്യക്ഷത വഹിച്ചു. കാരന്തുര്‍ ഷാഫി ജൗരി സംസാരിച്ചു. ഇബ്രാഹിം തവക്കല്‍ സ്വാഗതവും, അത്തീഖ് റഹിമാന്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved