Latest News :
Home » » നവീകരിച്ച ഉളുവാര്‍ ബായിക്കട്ട ത്വഹാ മസ്ജിദ് ചൊവ്വാഴ്ച കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

നവീകരിച്ച ഉളുവാര്‍ ബായിക്കട്ട ത്വഹാ മസ്ജിദ് ചൊവ്വാഴ്ച കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Written By Muhimmath News on Tuesday, 16 May 2017 | 09:57























ഉളുവാര്‍: നവീകരിച്ച ഉളുവാര്‍ ബായിക്കട്ട ത്വഹാ മസ്ജിദ് ചൊവ്വാഴ്ച മഗ്രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഉളുവാര്‍ മുദറിസ് മുബഷിര്‍ സഖാഫി അധ്യക്ഷത വഹിക്കും. 

ത്വാഹാ മസ്ജിദ് ഇമാം യൂസുഫ് സഖാഫി, ഉളുവാര്‍ ജമാഅത്ത് പ്രസിഡന്റ് ഇദ്ദീന്‍ കുഞ്ഞി, ത്വാഹ മസ്ജിദ് പ്രസിഡന്റ് അബ്ദുല്ല തൃക്കണ്ടം തുടങ്ങിയവര്‍ സംബന്ധിക്കും.

ഉല്ഘാടന ഭാഗമായി 16,17 തിയ്യതികളില്‍ ചരിത്ര കഥാ പ്രസംഗവും, 18ന് ഏകദിന പ്രഭാഷണവും സ്വലാത്ത് വാര്ഷി്കവും ഒരുക്കിയിട്ടുണ്ട്. രാത്രി 8 മണി മുതല്‍ നടക്കുന്ന ദ്വിദിന ഇസ്ലാമിക കഥാ പ്രസംഗത്തിന് സുബൈര്‍ മാസ്റ്റര്‍ തൊട്ടിക്കലും സംഗവും നേത്രത്വം നല്കും.18ന് മഗ്രിബ് നിസ്‌കരാനാന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ട പ്രാര്‍ഥനക്കും കുമ്പോള്‍ സയ്യിദ് കെ.എസ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ നേത്രത്വം നല്കും. 

തുടര്ന്ന്  നടക്കുന്ന സമാപന സംഗമത്തില്‍ റാഫി അഹ്‌സനി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ ഗഫൂര്‍ സഅദി, പിഎ അബ്ദുല്‍ കാദിര്‍, ഇസ്മായില്‍ സഖാഫി, സിറാജുദ്ദീന്‍ മദനി, അലി മുസ്ലിയാര്‍, സിദ്ദീഖ് സഖാഫി, അബ്ദുല്‍ ഹമീദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved