Latest News :
Home » , » യുപി ഗ്രാമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം; 55ലധികം കുടുംബങ്ങള്‍ പലായനം ചെയ്തു

യുപി ഗ്രാമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം; 55ലധികം കുടുംബങ്ങള്‍ പലായനം ചെയ്തു

Written By Muhimmath News on Friday, 19 May 2017 | 10:34

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നാദ്രാളി ഗ്രാമത്തില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നു. ആക്രമണം ശക്തമായതോടെ ഗ്രാമത്തില്‍ നിന്ന് 33 മുസ്ലിം കുടുംബങ്ങള്‍ കൂടി പലായനം ചെയ്തു.

 മുസ്ലിം സമുദായത്തില്‍പ്പെട്ട യുവാവ് ഹിന്ദു സമുദായത്തില്‍പ്പെട്ട യുവതിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. യുവാവിന്റെ കുടുംബം ഉള്‍പ്പെടെ 10 കുടുംബങ്ങള്‍ മെയ് പത്തിന് തന്നെ പലായനം ചെയ്തിരുന്നു. ഇതിന് ശേഷവും ആക്രമണം തുടര്‍ന്ന സാഹചര്യത്തിലാണ് പല കുടുംബങ്ങള്‍ക്കും ഇവിടം വിട്ടുപോകാന്‍ നിര്‍ബന്ധിതരായത്.

നിലവില്‍ ഇതുവരെ 55ലധികം മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ബദൗണ്‍, സംഭാല്‍, അലഖഢ് തുടങ്ങിയ മേഖലകളിലേക്കാണ് ഇവര്‍ പലായനം ചെയ്തത്. പോലീസിലും ഭരണകൂടത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ജനിച്ചുവീണ മണ്ണ് ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരായതെന്ന് നാട്ടുവിട്ടവര്‍ പറയുന്നു. അക്രമികള്‍ വീടുകള്‍ തകര്‍ക്കുകയാണ്. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നു.

പോലീസിന്റെ സാന്നിധ്യത്തില്‍ പോലും അക്രമികള്‍ മുസ്ലിങ്ങള്‍ക്ക് നേരെ കൊടുംക്രൂരത അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം കൊണ്ട് ഗ്രാമത്തിലെ മുസ്ലിം ജനസംഖ്യ പത്ത് ശതമാനമായി കുറഞ്ഞതായി ഗ്രാമത്തലവന്‍ പ്രമോദ് കുമാര്‍ യാദവ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved