Latest News :
Home » , » ഗോഹത്യക്ക് നിശ്ചയിച്ച പിഴ രണ്ടുലക്ഷം: പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ചാല്‍ 21000 രൂപ

ഗോഹത്യക്ക് നിശ്ചയിച്ച പിഴ രണ്ടുലക്ഷം: പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ചാല്‍ 21000 രൂപ

Written By Muhimmath News on Thursday, 4 May 2017 | 11:51

ലക്‌നോ: മുസ്‌ലിം സമുദായക്കാര്‍ കൂടുതലുള്ള ഗ്രാമത്തില്‍ ഗോഹത്യക്ക് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി ഗ്രാമപഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലെ മഡോര ഗ്രാമത്തിലാണ് വിവാദ ഉത്തരവ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

 ഗോഹത്യക്കു പുറമെ ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ പെണ്‍കുട്ടികള്‍ക്കുമുണ്ട് പിഴ. പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് 21000 രൂപ പിഴയാണ്. പെണ്‍കുട്ടികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാനാണ് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. 

മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ കൂടുതലായുള്ള ഗ്രാമമാണിത്. മദ്യവില്‍പന നടത്തുന്നവര്‍ക്ക് 1,11,000 രൂപയും പിഴ നിശ്ചയിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved