Latest News :
Home » , » ഉപ്പളയില്‍ പൊലീസ് സ്‌റ്റേഷന്‍: ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി

ഉപ്പളയില്‍ പൊലീസ് സ്‌റ്റേഷന്‍: ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി

Written By Muhimmath News on Wednesday, 17 May 2017 | 12:18

കാസര്‍കോട്: സംസ്ഥാനത്ത് പൊലീസ് സ്‌റ്റേഷന്‍ അനുവദിക്കേണ്ട മുന്‍ഗണനാ ലിസ്റ്റില്‍ ഉപ്പള പൊലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉപ്പളയില്‍ പൊലീസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നതിനായി പ്രൊപ്പോസല്‍ തയാറാക്കുന്നതിന് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 

മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം ഭാഗങ്ങളില്‍ വിവിധങ്ങളായ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണങ്ങള്‍ വളരെയേറെ കൂടി വരികയാണെന്ന് സബ്മിഷന്‍ അവതരിപ്പിച്ച പി.ബി അബ്ദുല്‍ റസാഖ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലേക്ക് ഇത് വളരുകയാണ്. കൂടെക്കൂടെയുണ്ടാകുന്ന ഗുണ്ടാആക്രമങ്ങളും കൊലപാതകങ്ങളും പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. 

മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്റെ പരിധി വളരെ വിശാലമായതിനാല്‍ പൊലീസിന് പ്രധാന പ്രദേശങ്ങളിലെത്താനോ ഇടപെടാനോ സാധിക്കാത്ത സ്ഥിതിയുണ്ട്. നിലവില്‍ മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന് ജോലി ഭാരം കൂടുതലാണ്. എറ്റവും വലിയ ടൗണായ ഉപ്പള ഭാഗത്ത് പൊലീസ് സ്‌റ്റേഷന്‍ ഇല്ലാത്തത് പ്രധാന പോരായ്മയാണ്. ഉപ്പള ഭാഗത്ത് പുതുതായി പൊലീസ് സ്‌റ്റേഷന്‍ അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ സബ്മിഷനില്‍ ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved