Latest News :
Home » » വോയിസ് ഓഫ് ആലൂര്‍ റംസാന്‍ റിലീഫ് നടത്തി

വോയിസ് ഓഫ് ആലൂര്‍ റംസാന്‍ റിലീഫ് നടത്തി

Written By Muhimmath News on Monday, 29 May 2017 | 17:12

ബോവിക്കാനം: ആലൂര്‍ നിവാസികളുടെ ഏറ്റവും വലിയ ഒണ്‍ലൈന്‍ കൂട്ടായ്മയായ വോയിസ് ഓഫ് ആലൂര്‍ ആലൂരിലെയും സമീപ പ്രദേശങ്ങളിലേയും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റംസാന്‍ ഒന്നു മുതല്‍ ചെറിയ പെരുന്നാള്‍ ദിനം വരേക്കുള്ള ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. വോയിസ് ഓഫ് ആലൂര്‍ സൂപ്പര്‍ അഡ്മിന്‍ ഉമ്മര്‍ഹാജി, അഡ്മിന്‍ മാരായ എ.ടി.മുഹമ്മദ്, മുഹമ്മദ് ജലാല്‍ ടി.കെ, ബഷീര്‍ മിത്തല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വോയിസ് ഓഫ് ആലൂര്‍ ഇനിയും മുമ്പോട്ട് പോകുമെന്ന് സൂപ്പര്‍ അഡ്മിന്‍ ഉമ്മര്‍ഹാജി അറിയിച്ചു.

2015 മാര്‍ച്ചില്‍ ആണ് ഉമ്മര്‍ഹാജി വോയിസ് ഓഫ് ആലൂര്‍ എന്ന പേരില്‍ വാട്‌സ് അപ്പ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷകാലയളവില്‍ ആലുരിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സതുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കൂട്ടായ്മക്ക് സാദിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved