Latest News :
Home » , » കെ.എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു, കോട്ടയത്ത് നിന്നുള്ള വാര്‍ത്തകള്‍ സത്യമാകാതിരിക്കട്ടെ: വി.എസ്

കെ.എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു, കോട്ടയത്ത് നിന്നുള്ള വാര്‍ത്തകള്‍ സത്യമാകാതിരിക്കട്ടെ: വി.എസ്

Written By Muhimmath News on Wednesday, 3 May 2017 | 20:28



തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം)ഇടതുപക്ഷത്തേക്ക് വരുന്നതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. കോട്ടയത്തുനിന്നുള്ളത് പ്രാദേശിക വാര്‍ത്തയാണ്. അത് സത്യമാകാതിരിക്കട്ടെയെന്ന് വി.എസ് പ്രതികരിച്ചു. കെ.എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് നാടകീയ നീക്കത്തിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് ചേക്കേറാനൊരുങ്ങുന്നതിന്റെ സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് വി.എസ് പ്രതികരിച്ചത്. ബാര്‍ കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കെ.എം മാണി എല്‍.ഡി.എഫിലേക്ക് വരുന്നതിനെ നേരത്തെയും വി.എസ് എതിര്‍ത്തിരുന്നു. ബാര്‍ കോഴക്കേസിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടത്. തുടര്‍ന്ന് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍. എന്നാല്‍, മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി കെ.എം മാണി പ്രചാരണം നടത്തിയിരുന്നു. ഇതിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെയാണ് കേരള കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved