Latest News :
Home » » സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Written By Muhimmath News on Saturday, 20 May 2017 | 18:11

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2 കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര കടവത്ത് കൊപ്പലിലെ അബ്ദുല്‍ സമദാനി(27)യാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാവിലെ കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ വെച്ച് സി.ഐ. സി.എ അബ്ദുല്‍ റഹീമും സംഘവുമാണ് കഞ്ചാവ് പിടിച്ചത്. കെ.എല്‍ 14 എസ്. 923 നമ്പര്‍ ഹോണ്ട സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് പിടിച്ചത്. നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവാണിതെന്ന് സംശയിക്കുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഓസ്റ്റില്‍ തമ്പി, രാജേഷ്, അജിത്, ഡ്രൈവര്‍ ചെറിയാന്‍ എന്നിവരും പരിശോധനക്കുണ്ടായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved