Latest News :
Home » , » മുള്ളേരിയയില്‍ ഗ്രൈന്റര്‍ നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മുള്ളേരിയയില്‍ ഗ്രൈന്റര്‍ നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Written By Muhimmath News on Saturday, 20 May 2017 | 19:31
























മുള്ളേരിയ: കടയില്‍ ഗ്രൈന്റര്‍ നന്നാക്കുന്ന ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. സീതാംഗോളിക്ക് സമീപം കുതിരപ്പാടിയിലെ രാമകൃഷ്ണ ചിത്രാവതി ദമ്പതികളുടെ മകനും മുള്ളേരിയ മഞ്ജുനാഥ വര്‍ക്‌ഷോപ്പിലെ ജീവനക്കാരനുമായ മഹേഷാ(30)ണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് 3 മണിയോടെ വര്‍ക്‌ഷോപ്പില്‍ മോട്ടോര്‍ വൈന്‍ഡിംഗ് ജോലിക്കിടെയാണ് ഷോക്കേറ്റത്. മഹേഷിന്റെ നിലവിളി കേട്ടെത്തിയ സമീപത്തെ വ്യാപാരികള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുള്ളേരിയയിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന മഹേഷ് ഒരു വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. അരുണ്‍, ദിനേശ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved