Latest News :
Home » , , » യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു

Written By Muhimmath News on Monday, 5 June 2017 | 11:00

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിയെ തുടര്‍ന്ന് ബസ് തീപ്പിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടി തീ പടരുകയായിരുന്നു.

അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷം അഗ്‌നിശമനാ വിഭാഗത്തിന് അപകട സ്ഥലത്ത് എത്താന്‍ സാധിച്ചുള്ളു. ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ലക്‌നൗവില്‍ നിന്ന് ഗോണ്ടയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved