Latest News :
Home » » ആലൂര്‍ എം.ജി.എല്‍.സി യില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ആലൂര്‍ എം.ജി.എല്‍.സി യില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 1 June 2017 | 17:44



മുളിയാര്‍: ആലൂര്‍ മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററിന്റെ പ്രവേശനോത്സവം ആലൂര്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലൂര്‍ എം.ജി.എല്‍.സി യില്‍ നടന്നു.

ആലൂര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് എ.ടി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എ.ടി.മുഹമ്മദ്, എ ടി അബു എന്നിവര്‍ പ്രസംഗിച്ചു.

സൗജന്യ യുണിഫോം വിതരണം ജമാത്തത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബഷീര്‍ കടവില്‍, ആലൂര്‍ യു എ ഇ സമസ്ത കമ്മിറ്റി നല്‍കുന്ന സൗജന്യ പഠനോ പകരണങ്ങള്‍ ഉമ്മര്‍ഹാജി നല്‍കി. എ അസീസ് ആലൂര്‍, ടി.കെ അസ്ലം, അബ്ദുല്ല ആലൂര്‍, അസീസ് എംഎ, അഹമ്മദ് മൂലയില്‍, എ.ആമു, മുഹമ്മദ് കുഞ്ഞി മീത്തല്‍ , കാദര്‍ മൈ കൂയി, മസൂദ് മിത്തല്‍, ഹസ്സന്‍, MGLC അധ്യാപിക മിസ്രിയ്യ, മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് അസ്രിഫ അബ്ദുല്ല, സമീറ അസ്ലം എന്നിവര്‍ സംബന്ധിച്ചു. ഇസ്മായില്‍ മാസ്റ്റര്‍ സ്വാഗതവും നോനാബി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved