Latest News :
Home » , , , » അണങ്കൂരില്‍ കാര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു

അണങ്കൂരില്‍ കാര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു

Written By Muhimmath News on Tuesday, 13 June 2017 | 09:44

























കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. ഉളിയത്തടുക്ക പുളിക്കൂറിലെ ഷിഹാബ് മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍-ഫൗസിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ബാസിത്ത് (22) ആണ് മരിച്ചത്. 

















ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബാസിത്ത് ഓടിച്ച കാര്‍ അണങ്കൂരിലെ പഴയ ബീവറേജസ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.

















കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ലോപ്ലസ് വസ്ത്രാലയത്തിലെ മാനേജറാണ് ബാസിത്ത്. കടപൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.  ശബ്ദം കേട്ട് പരിസരവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. 
















ഫയര്‍ഫോഴ്‌സെത്തി കാറില്‍ കുടുങ്ങിയ ബാസിത്തിനെ കാറിന്റെ ഡോര്‍ കുത്തിപ്പൊളിച്ച് പുറത്തെടുത്ത് ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 



 












ബാസിത്ത് നേരത്തെ ബഹ്‌റൈനിലായിരുന്നു.  
സഹോദരങ്ങള്‍: ഷിഹാബ്, സവാദ് (ഇരുവരും ബഹ്‌റൈന്‍), ഷാഹുല്‍ ഹമീദ്, സാഹിദ, ഷഹറാന.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved