Latest News :
Home » , » കൊച്ചുമകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ റോഡില്‍ വീണ മല്‍സ്യവിതരണത്തൊഴിലാളി മരിച്ചു

കൊച്ചുമകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ റോഡില്‍ വീണ മല്‍സ്യവിതരണത്തൊഴിലാളി മരിച്ചു

Written By Muhimmath News on Monday, 12 June 2017 | 17:13

നീലേശ്വരം: തൈക്കടപ്പുറത്ത് കൊച്ചുമകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ റോഡില്‍ വീണ മല്‍സ്യവിതരണത്തൊഴിലാളി മരിച്ചു. പരേതനായ കെ.വി.കുഞ്ഞിരാമന്റെ ഭാര്യ തൈക്കടപ്പുറം സീറോഡ് കിഴക്കേ വീട്ടിലെ കെ.വി.യശോദ (65) യാണു മരിച്ചത്. നീലേശ്വരം മാര്‍ക്കറ്റ് ജംക്ഷനില്‍ മുനിസിപ്പല്‍ മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളിയാണ്. തിങ്കളാഴ്ച രാവിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി മടങ്ങിയെത്തിയ ശേഷം മല്‍സ്യവിതരണത്തിനു മാര്‍ക്കറ്റിലേക്കു പോകുന്നതിനിടെ തൈക്കടപ്പുറത്തായിരുന്നു അപകടം. മക്കള്‍: ഓമന, ശോഭിനി, മനോജ് (റേഷന്‍കട. സീറോഡ് ഐസ് പ്ലാന്റിനു സമീപം), ശ്രീജ, പരേതനായ ബാബു. മരുമക്കള്‍: മേനക, ഗണേശന്‍, രമേശന്‍, അജിത, അജിത്ത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved