Latest News :
Home » , » ഉദുമയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

ഉദുമയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Written By Muhimmath News on Thursday, 22 June 2017 | 10:49
























ഉദുമ: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വൃദ്ധന്‍ കാറിടിച്ച് മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിയായ കെ കെ ഗോപാലന്‍ (70) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ ഉദുമ പള്ളം ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടം.

30 വര്‍ഷത്തോളം ഉദുമയില്‍ സ്ഥിര താമസമാക്കിയ ഗോപാലന്‍ ഉദുമ ടൗണിലെ പഞ്ചായത്ത് പൊതു കക്കൂസിന്റെ നടത്തിപ്പുകാരനായിരുന്നു. പാലക്കുന്ന് ഭാഗത്ത് നിന്ന് നടന്ന് ഉദുമയിലേക്ക് വരുമ്പോള്‍ കാസര്‍കോട് നിന്നും മാണിക്കോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. 

റോഡിലേക്ക് തെറിച്ചുവീണ ഗോപാലനെ അതേ കാറില്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved