Latest News :
Home » , » ബന്തടുക്ക സ്വദേശി തൃശൂരില്‍ വാഹനാപകടത്തില്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

ബന്തടുക്ക സ്വദേശി തൃശൂരില്‍ വാഹനാപകടത്തില്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

Written By Muhimmath News on Saturday, 10 June 2017 | 12:31

വെള്ളരിക്കുണ്ട്: തൃശൂരില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. ലോറി ഡ്രൈവര്‍ ബന്തടുക്ക സ്വദേശി ചന്ദ്രശേഖര്‍(45) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. വെള്ളരിക്കുണ്ട് - ചെറുപുഴ - കോട്ടയം റൂട്ടിലോടുന്ന എസ് എസ് ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.

ബസിലുണ്ടായിരുന്ന പയ്യന്നൂര്‍ ചെറുപുഴ, കാസര്‍കോട് ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, തളിപ്പറമ്പ്, ആലക്കോട് ഭാഗങ്ങളില്‍ പെട്ട നിരവധി പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടവിവരമറിഞ്ഞ് കാസര്‍കോട്ടുനിന്നും ബന്ധുക്കള്‍ തൃശൂരിലേക്ക് പോയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved