പയ്യന്നൂര്‍: സ്കൂട്ടറില്‍ ബസിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ ഉമേശന്-ലക്ഷ്മി ദമ്പതികളുടെ മകന് ജിതിന് (28) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച ഷിജു(27)വിനെ ഗുരുതരമായ പരിക്കോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ഏഴിലോട് ദേശീയപാതയില്‍ അറത്തിപറമ്പിലായിരുന്നു അപകടം. പറശിനികടവ് മുത്തപ്പ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വരികയായിരുന്ന സ്വകാര്യബസിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്നു റോഡിലേയ്ക്ക് തെറിച്ചുവീണ യാത്രക്കാരുടെമേല്‍ ബസിന്റെ ചക്രം കയറിയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ഓടിക്കൂടിയവര്‍ ഇരുവരെയും ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പരിക്കേറ്റവരെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതില്‍ ഒരാളുടെ പോക്കറ്റില്‍ നിന്നും ഷിജു പടന്നക്കാട് എന്ന് എഴുതിയ ചെറിയ കടലാസ് കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം പൊലീസ് പടന്നക്കാട്ട് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി ഇരുവരെയും തിരിച്ചറിഞ്ഞു. വൈകാതെ ജിതിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷിജുവിന്റെ നില ഗുരുതരമായതിനാല്‍ പരിയാരത്തു നിന്നും മംഗളൂരുവിലേക്ക് മാറ്റിയിട്ടുണ്ട്.
ഗള്‍ഫിലായിരുന്ന ഷിജു ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് അടുത്ത മാസം തിരികെ പോകാനിരിക്കുകയായിരുന്നു. തേപ്പുജോലിക്കാരനാണ് ജിതിന്. സഹോദരന് ഷിബിന്‍.
Post a Comment