Latest News :
Home » , » കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ ആറു പേര്‍ക്ക് പരിക്ക്

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ ആറു പേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 19 June 2017 | 20:27



ചിത്താരി: ആള്‍ട്ടോകാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരുക്കേറ്റു. കാസര്‍കോട് ഏ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും പുല്ലൂര്‍ വണ്ണാര്‍വയല്‍ സ്വദേശിയുമായ മനു (30), ഭാര്യ അമ്പിളി (23), മകള്‍ ഹാഷ്മി (ഒന്ന്), അമ്പിളിയുടെ അമ്മ ലത (46), ബന്ധുക്കളായ അച്ചുതന്‍ (62), സരസ്വതി (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ ചേറ്റുകുണ്ട് കെ എസ് ടി പി റോഡിലാണ് അപകടമുണ്ടായത്.

ബന്തടുക്ക കാറഡുക്കയിലെ അമ്പിളിയുടെ വീട്ടില്‍ നിന്നും ബന്ധുക്കളെയും കൂട്ടി കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved