Latest News :
Home » » നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ലോറിയിടിച്ചു: രണ്ടു പേര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ലോറിയിടിച്ചു: രണ്ടു പേര്‍ക്ക് പരിക്ക്

Written By Muhimmath News on Friday, 2 June 2017 | 17:46

മഞ്ചേശ്വരം: വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ പാലത്തില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ലോറിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ ശരവണ (48)നെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ മൂവാറ്റുപുഴയിലെ അബൂബക്കര്‍ സിദ്ദിഖ് (52) നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിവരെ ഗതാഗത തടസ്സമുണ്ടായി. പാലക്കാട്ട് നിന്ന് ഉഡുപ്പിയിലേക്ക് മരം കയറ്റുന്നതിനായി പോവുകയായിരുന്ന ലോറി എതിരെയുണ്ടായിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മറുഭാഗത്ത് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മംഗളൂരുവില്‍ നിന്ന് ഗ്യാസുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഗതാഗതക്കുരുക്ക് കാരണം റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടതായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved