Latest News :
Home » » പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരം

പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരം

Written By Muhimmath News on Wednesday, 21 June 2017 | 20:12



പയ്യന്നൂര്‍: സ്‌കൂട്ടറില്‍ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു. പടന്നക്കാട് ഒഴിഞ്ഞവളപ്പു സ്വദേശികളായ ഷിജു(27), ജിതിന്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും അബോധാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടരമണിയോടെ ഏഴിലോട്, ദേശീയപാതയില്‍ അറത്തിപറമ്പിലാണ് അപകടം.

ഷിജുവും ജിതിനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കണ്ണൂരില്‍ നിന്നു പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം ഉണ്ടായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved