Latest News :
Home » » 28 വര്‍ഷത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു

28 വര്‍ഷത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു

Written By Muhimmath News on Saturday, 3 June 2017 | 17:58

കാസര്‍കോട്: 28 വര്‍ഷത്തെ സേവനത്തിനു ശേഷം കാസര്‍കോട് ഡി.ഇ.ഒ. ഓഫീസ് ജൂനിയര്‍ സുപ്രണ്ട് ഇ.കെ.മുഹമ്മദ് കുഞ്ഞി സര്‍വീസില്‍ നിന്നും വിരമിച്ചു.

1989 മാര്‍ച്ച് 20ന് ബേത്തൂര്‍പാറ ഗവ: ഹൈസ്‌കൂളില്‍ എല്‍.ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച മുഹമ്മദ് കുഞ്ഞി പിന്നീട് ജി.എച്ച്.എസ്.എസ്. കുണ്ടം കുഴി, ജി.എച്ച്.എസ്.എസ് ഉദുമ, ബേക്കല്‍, കാസര്‍കോട് എ.ഇ.ഒ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2015 ഏപ്രില്‍ 24ന് പ്രമോഷന്‍ ലഭിച്ച ശേഷം കാസര്‍കോട് ബുക്ക് ഡിപ്പോയിലും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ജോലി ചെയ്തിരുന്നു.

നേരത്തെ ഉദുമ, പടഌ പാണ്ടി സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഉദുമ ഈച്ചിലിങ്കാല്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി മീത്തല്‍ മാങ്ങാടാണ് താമസം.

ഭാര്യ: സഫിയത്ത് ബീവി. മക്കള്‍: മുഷ്താഖ് അമ്മദ് (ഷാര്‍ജ) മുബശ്ശിറ ബീവി, മുജീബു റഹ്മാന്‍, മുബ്തസിമ ബീവി. ഡി. ഇ.ഒ. ഓഫീസ് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ഡി.ഇ.ഒ. ചാര്‍ജ് നാഗ വേണി ഉപഹാരം നല്‍കി. സ്റ്റാഫ് സെക്രട്ടറി കരുണാകരന്‍ സ്വാഗതം പറഞ്ഞു. ദാമോദരന്‍ കരിപ്പൊടി, പി.സജീവന്‍, രശ്മി, ശ്രുതി, പ്രസാദ്, വിനയന്‍, അന്‍വര്‍, ബാബു, സുജാത പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved