Latest News :
Home » , , , » ജീവനക്കാരനോട് അപമര്യാദയായ പെരുമാറ്റം ; ടിഡിപി എംപിക്ക് ആറു വിമാന കമ്പനികളുടെ വിലക്ക്

ജീവനക്കാരനോട് അപമര്യാദയായ പെരുമാറ്റം ; ടിഡിപി എംപിക്ക് ആറു വിമാന കമ്പനികളുടെ വിലക്ക്

Written By Muhimmath News on Friday, 16 June 2017 | 12:39

ഹൈദരാബാദ്: ജീവനക്കാരനോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ടിഡിപി എംപി ജെ സി ദിവാഗര്‍ റെഡ്ഡിക്ക് ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികളുടെ യാത്രാവിലക്ക്.എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ്, ഗോഎയര്‍, വിസ്താര എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളാണ് വിലക്കേര്‍പ്പെടുത്തിയ മറ്റു വിമാന കമ്പനികള്‍.

വിശാഖപട്ടണത്ത് നിന്നും ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റ് 6 ഇ 608 ലായിരുന്നു എംപി ടിക്കറ്റെടുത്തിരുന്നത്. രാവിലെ 8.10 നുള്ള വിമാനത്തിന് പോകേണ്ട എംപി വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 28 മിനിറ്റ് മുന്‍പാണ്.45 മിനിറ്റ് മുന്‍പെങ്കിലും റിപ്പോര്‍ട്ട് ചെയ്ണമെന്നാണ് നിയമം. വൈകിയെത്തിയ എംപിയോട് ബോര്‍ഡിങ് പൂര്‍ത്തിയായെന്ന് അറിയിച്ച ജീവനക്കാരനുമായാണ് എംപി വാക്കുതര്‍ക്കമായത്.

ജീവനക്കാരനെ തള്ളിയെന്നും കൗണ്ടറിലെ പ്രിന്റര്‍ നിലത്തെറിഞ്ഞുവെന്നും എംപിക്കതിരെ പരാതിയുണ്ട്. പിന്നീട് അതേ വിമാനത്തില്‍ എംപിയെ യാത്രചെയ്യാന്‍ അനുവദിച്ചെങ്കിലും ,ഇനിമുതല്‍ തങ്ങളുടെ വിമാനത്തില്‍ കയറ്റില്ലെന്നാണ് ഇന്‍ഡിഗോയുടെ തീരുമാനം.ഇതോടെ ഇന്‍ഡിഗോയ്ക്ക് പന്തുണ പ്രഖ്യാപിച്ച് മറ്റു അഞ്ച് വിമാന കമ്പനകളും രംഗത്തെത്തി.

സംഭവം വിവാദമായിട്ടും റെഡ്ഡി ജീവനക്കാരനോട് മാപ്പു പറയാന്‍ തയ്യാറായില്ല.2016 ല്‍ വിജയവാഡ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ വഴക്കുണ്ടാക്കിയതായും ദിവാകര്‍ റെഡ്ഡിക്കെതിരെ പരാതിയുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved