Latest News :
Home » » അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ തസ്‌കിയ്യ സ്റ്റുഡന്‍സ് മീറ്റ് 10 ന്

അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ തസ്‌കിയ്യ സ്റ്റുഡന്‍സ് മീറ്റ് 10 ന്

Written By Muhimmath News on Saturday, 3 June 2017 | 17:41

വിദ്യാനഗര്‍: ജില്ലയില്‍ നിന്ന് എസ്.എസ് എല്‍ സി, +2 പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് അര്‍ഹത നേടിയ ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ക്കായി ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ 'നമ്മുടെ പെണ്‍മക്കള്‍ മാതൃകാ കുടുംബിനികള്‍'എന്ന ശീര്‍ഷകത്തില്‍ തസ്‌കിയ സ്റ്റുഡന്റ് മീറ്റ് സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി,+2 വിജയിച്ച് പുതിയ അധ്യായന വര്‍ഷം ഉപരിപഠനത്തിനൊരുങ്ങുന്ന ജില്ലയിലെ നൂറില്‍ പരം വിദ്യാര്‍ത്ഥിനികള്‍ ക്യമ്പില്‍ പങ്കെടുക്കും.

സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രസക്തി, സൈബര്‍ യുഗത്തിലെ പെണ്‍മക്കള്‍ എന്നീ വിഷയങ്ങളില്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, അഡ്വ: ബഷീര്‍ കാലടി ചര്‍ച്ചാ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അദ്ധ്യക്ഷം വഹിക്കും. സയ്യിദ് അലവി തങ്ങള്‍ ചെട്ടുകുഴി പ്രാരംഭ പ്രാര്‍ത്ഥന നടത്തും. തൗബാ മജ്‌ലിസിന് സയ്യിദ് അബ്ദുല്‍ കരീം അല്‍ഹാദി നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കടുക്കുന്ന വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ 9633300704,9020403038 എന്നി നമ്പറില്‍ ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved