Latest News :
Home » , » ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ തസ്‌കിയ്യ സ്റ്റുഡന്‍സ് മീറ്റ് സമാപിച്ചു

ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ തസ്‌കിയ്യ സ്റ്റുഡന്‍സ് മീറ്റ് സമാപിച്ചു

Written By Muhimmath News on Sunday, 11 June 2017 | 15:04




വിദ്യാനഗര്‍: ജില്ലയില്‍ നിന്ന് എസ്.എസ് എല്‍ സി, +2 പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് അര്‍ഹത നേടിയ പെണ്‍കുട്ടികള്‍ക്കായി ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ 'നമ്മുടെ പെണ്‍മക്കള്‍ മാതൃകാ കുടുംബിനികള്‍'എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച തസ്‌കിയ സ്റ്റുഡന്റ് മീറ്റ് സമാപിച്ചു.

എസ്.എസ്.എല്‍.സി,+2 വിജയിച്ച് പുതിയ അധ്യായന വര്‍ഷം +1 കൊമേഴ്‌സ്, അഫ്‌സലുല്‍ ഉലമ, സാക്കിയ്യ ഇസ്ലാമിക്ക് ശരീഅ കൊഴ്‌സുകളിലേക്ക് ഉപരി പഠനത്തിനൊരുങ്ങുന്ന ജില്ലയിലെ നൂറില്‍ പരം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അദ്ധ്യക്ഷം വഹിച്ചു. അഡ്വ:ബഷീര്‍ ആലടി ഉല്‍ഘാടനം ചെയ്തു. സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രസക്തി, സൈബര്‍ യുഗത്തിലെ പെണ്‍മക്കള്‍ എന്നീ വിഷയങ്ങളില്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന്, അഡ്വക്കറ്റ് സിയാദ് ബേഡകം ചര്‍ച്ചാ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ആത്മീയമജ്‌ലിസിന് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി നേതൃത്വം നല്‍കി. അബ്ദുല്‍ റഹ്മാന്‍ ബദ്ര്‍ നഗര്‍, ഇബ്രാഹീം കരിംബള, ഇബ്രഹീം മാപ്‌ളടുക്കം, എം.എസ്.മുഹമ്മദ്, അബ്ദു സമദ് പുളിക്കൂര്‍, അബ്ദു സത്താര്‍ ഉളിയത്തടുക്ക സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved