Latest News :
Home » , » ആലംമ്പാടി കുഞ്ഞബ്ദുല്ല ഉസ്താദ് മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സ്: സൗദി കമ്മിറ്റി നിലവില്‍ വന്നു

ആലംമ്പാടി കുഞ്ഞബ്ദുല്ല ഉസ്താദ് മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സ്: സൗദി കമ്മിറ്റി നിലവില്‍ വന്നു

Written By Muhimmath News on Sunday, 4 June 2017 | 22:20























കുമ്പള: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിപള്ളം മുഹിമ്മാത്ത് തഖ്‌വാ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലംമ്പാടി കുഞ്ഞബ്ദുല്ല ഉസ്താദ് മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സിന് സൗദി കമ്മിറ്റി നിലവില്‍ വന്നു.

ഭാരവാഹികളായി, പ്രസിഡണ്ട്: മുഹമ്മദ് ചേടി മൂല, ജനറല്‍ സെക്രട്ടറി: ഇബ്രാഹിം ശെഫീഖ്, ട്രഷറര്‍: നൗഫല്‍ ടി.കെ., വൈസ് പ്രസിഡണ്ട് : ഇബ്രാഹിം കുണ്ടങ്കാരടുക്ക, അബ്ബാസ് ചേടിമൂല. സെക്രട്ടറിമാര്‍ : അബ്ദുറഹ്മാന്‍, അബദുല്ല എന്നിവരെ തെരഞ്ഞെടുത്തു.

സയ്യിദ് അഹമ്മദ് മുനീര്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തഖ്‌വാ ജുമാ മസ്ജിദ് എക്‌സിക്യൂട്ടീവ് യോഗം അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹഖീം സയ്യിദ് മുഹമ്മദ് ഹബീബ് തങ്ങള്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഇര്‍ഷാദ് അലി ചേടിമൂല സ്വാഗതവും നൗഫല്‍ ടി.കെ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved