Latest News :
Home » » ബാല വേല വിരുദ്ധ ദിനാചരണ റാലി സംഘടിപ്പിച്ചു

ബാല വേല വിരുദ്ധ ദിനാചരണ റാലി സംഘടിപ്പിച്ചു

Written By Muhimmath News on Monday, 12 June 2017 | 20:25



കാസറഗോഡ്: ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ് പ്രെട്ടകട് ടീം കേരളയും, കാസറഗോഡ് തെരുവത്ത് മഡോണ എ.യു.പി സ്‌കൂളും സംയുക്തമായി ബാല വേലയ്‌ക്കെതിരായി ബോധവല്‍ക്കരണ റാലി സംഘടപ്പിച്ചു. ചൈല്‍ഡ് പ്രെട്ടകട് ടീം കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍, ട്രഷറര്‍ ഉമ്മര്‍ പാടലടുക്ക, ജില്ലാ ജോയിന്റ് സെക്രട്ടറി മെയ്തീന്‍ പുവടുക്ക, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റോഷ്‌ന, അധ്യപികയും CPT പ്രവര്‍ത്തകയുമായ സുജാത എന്നിവര്‍ റാലിക്ക് നേത്യത്വം നല്‍കി. മഡോണ സ്‌കൂളിലെ കുട്ടികളും, അധ്യാപകരും, ചൈല്‍ഡ് പ്രെട്ടക്ട് ടീം പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ചൈല്‍ഡ് പ്രെട്ടക്ട് ടീ പ്രവര്‍ത്തകര്‍ കാസറഗോഡ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി ബാലവേലയ്‌ക്കെതിരായി ബോധവല്‍ക്കരണം നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved