Latest News :
Home » , , , » രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് എഎസ്‌ഐയ്ക്ക് പരുക്ക്: ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരിച്ചു

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് എഎസ്‌ഐയ്ക്ക് പരുക്ക്: ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരിച്ചു

Written By Muhimmath News on Saturday, 3 June 2017 | 20:30

























നീലേശ്വരം: രോഗിയുമായി ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രികനായ എഎസ്‌ഐയ്ക്ക് പരുക്ക്. രോഗം മൂര്‍ഛിച്ച രോഗി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ചായ്യോത്ത് മാനൂരിയിലെ കെ.വി.ചന്ദ്രനാ(45)ണു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ വാഴുന്നോറൊടിയിലെ സതീശനെ(47) ഗുരുതര പരുക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയില്‍ ഐങ്ങോത്തായിരുന്നു അപകടം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൃക്കരോഗത്തിനു ചികില്‍സയിലായിരുന്ന ചന്ദ്രനെ നില ഗുരുതരമായതിനെത്തുടര്‍ന്നു പരിയാരത്തേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അതേ ആംബുലന്‍സില്‍ ചന്ദ്രനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തെത്തുടര്‍ന്നു ആംബുലന്‍സിനെ തടഞ്ഞുവച്ചില്ലെന്നും രോഗിയുമായി പോകുന്നതിനാല്‍ ഉടന്‍ പോകാനനുവദിച്ചതായും പൊലീസ് അറിയിച്ചു.

മാനൂരിയിലെ പരേതനായ കുഞ്ഞിക്കണ്ണന്‍കുഞ്ഞമ്മാറമ്മ ദമ്പതികളുടെ മകനാണു മരിച്ച ചന്ദ്രന്‍. ഭാര്യ: പ്രസന്ന. മക്കള്‍:ധന്യ, സൗമ്യ. മരുമക്കള്‍:പി.വി.വിനോദ്, പ്രമോദ്. സഹോദരങ്ങള്‍:കുഞ്ഞിക്കണ്ണന്‍, തമ്പാന്‍, മോഹനന്‍, സുമതി, രോഹിണി, നളിനി, രമണി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved