Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » ഗള്‍ഫിലെ മുറിയില്‍ നിന്ന് പുറത്താക്കിയതിന് മര്‍ദ്ദനം; രണ്ട് പേര്‍ക്കെതിരെ കേസ്

ഗള്‍ഫിലെ മുറിയില്‍ നിന്ന് പുറത്താക്കിയതിന് മര്‍ദ്ദനം; രണ്ട് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Saturday, 10 June 2017 | 18:44

കാസര്‍കോട്: ഗള്‍ഫിലെ മുറിയില്‍ നിന്ന് യുവാവിനെ പുറത്താക്കിയതിന് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ സൈനുദ്ദീ(44)നാണ് മര്‍ദ്ദനമേറ്റത്. സൈനുദ്ദീന്റെ പരാതിയില്‍ ഷാജഹാന്‍, ഷിയാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ബഹ്‌റൈനില്‍ സൈനുദ്ദീന്റെ കീഴിലുള്ള മുറിയില്‍ താമസിച്ചിരുന്ന യുവാവിനെ ചില തര്‍ക്കത്തെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നുവത്രെ. ഇതിന്റെ വൈരാഗ്യത്തില്‍ യുവാവിന്റെ സഹോദരങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. ഇന്നലെ വൈകിട്ട് അഞ്ചര മണിക്കാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved