Latest News :
Home » , » യെച്ചൂരിക്ക് നേരെയുള്ള കൈയ്യേറ്റ ശ്രമം; കാസര്‍കോട്ട് സിപിഎം പ്രതിഷേധ പ്രകടനം നടത്തി

യെച്ചൂരിക്ക് നേരെയുള്ള കൈയ്യേറ്റ ശ്രമം; കാസര്‍കോട്ട് സിപിഎം പ്രതിഷേധ പ്രകടനം നടത്തി

Written By Muhimmath News on Wednesday, 7 June 2017 | 20:39


കാസര്‍കോട്: ഡല്‍ഹിയില്‍ എകെജി ഭവനില്‍ വാര്‍ത്താ സമ്മേളനം നടക്കാനിരിക്കെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കാസര്‍കോട്ട് പ്രകടനം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് ഹെഡ് പോസ്‌റ്റോഫീസ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സി പി എം കാസര്‍കോട് ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റിയംഗം എം കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ രവീന്ദ്രന്‍, എ നാരായണന്‍, കെ ഭുജംഗ ഷെട്ടി, പി ജാനകി, കെ രവീന്ദ്രന്‍, എസ് സുനില്‍ എന്നിവര്‍ സംസാരിച്ചു. കെ ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു. പാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടനീരില്‍ നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. സി വി കൃഷ്ണന്‍, കളരി കൃഷ്ണന്‍, ടി നിഷാന്ത്, കെ ഗോപാലന്‍, ചാല്‍ക്കര നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബുധനാഴ്ച വൈകിട്ടാണ് ഡല്‍ഹിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സിപിഎം ഓഫീസില്‍ അതിക്രമിച്ചു കയറി യെച്ചൂരിക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയത്. സംഭവത്തില്‍ നാലു പേരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജില്ലയില്‍ പല ഭാഗത്തും സിപിഎം പ്രതിഷേധ പ്രകടനം നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved