Latest News :
Home » » ടിപ്പര്‍ ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

ടിപ്പര്‍ ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 24 June 2017 | 20:43

കുമ്പള: ടിപ്പര്‍ ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കുമ്പള മാവിനക്കട്ടയിലെ ഹബീബ്(27), മൊഗ്രാല്‍മൈമൂന്‍ നഗറില്‍ താമസിക്കുന്ന അഭിലാഷ് എന്ന ഹബീബ് (27) എന്നിവരാണ് അറസ്റ്റിലായത്. ടിപ്പര്‍ ലോറി ഡ്രൈവറും കര്‍ണാടക പുത്തൂര്‍ സ്വദേശിയുമായ നവീനി(33)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ട് കുമ്പള ദീപക് ഗ്യാരേജിന് സമീപം വെച്ചാണ് നവീനിനെ അക്രമിച്ചത്. മുന്‍വൈരാഗ്യം കാരണമാണ് അക്രമമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗ്യാരേജിന് സമീപത്ത് കൂടി നടന്നുപോകുന്നതിനിടെയാണ് പള്‍സര്‍ ബൈക്കിലെത്തിയ പ്രതികള്‍ നവീനിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നവീനിന്റെ കൈക്കും കാലിനും വെട്ടേറ്റിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved