Latest News :
Home » , , » അമ്മയെ ബിയര്‍കുപ്പി കൊണ്ട് തല്ലി; 15കാരനായ മകനടക്കം നാലു പേര്‍ക്കെതിരെ കേസ്

അമ്മയെ ബിയര്‍കുപ്പി കൊണ്ട് തല്ലി; 15കാരനായ മകനടക്കം നാലു പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Wednesday, 21 June 2017 | 18:24

























കാസര്‍കോട്: ബിയര്‍കുപ്പി കൊണ്ട് അമ്മയെ മര്‍ദ്ദിച്ചതിന് 15 കാരനായ മകനടക്കം 4 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ദേളി കുന്നുംപാറയിലെ സുരേഷിന്റെ ഭാര്യ സി. ലീല(38)യുടെ പരാതിയില്‍ പരവനടുക്കം സ്വദേശികളായ മഹേഷ്(32), സത്യന്‍(30), സുരേന്ദ്രന്‍(30), എന്നിവര്‍ക്കും 15 കാരനായ മകനുമെതിരെയാണ് കേസ്. സ്വത്ത് തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. മകന്‍ ലീലയെ വീട്ടില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയും മറ്റുമൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved