Latest News :
Home » , » അയ്യൂബി പ്രാര്‍ഥനാ സംഗമം തിങ്കളാഴ്ച

അയ്യൂബി പ്രാര്‍ഥനാ സംഗമം തിങ്കളാഴ്ച

Written By Muhimmath News on Sunday, 18 June 2017 | 17:18

കുമരനെല്ലൂര്‍: പടിഞ്ഞാറങ്ങാടി പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി ക്യാമ്പസില്‍ തിങ്കളാഴ്ച വൈകീട്ട് ഒമ്പതിന് പ്രാര്‍ഥനാ സംഗമം നടക്കും. റമളാന്‍ അവസാനത്തെ പത്തിലെ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തിയഞ്ചാം രാവായ തിങ്കളാഴ്ച നടക്കുന്ന സംഗമത്തില്‍ ആത്മീയവിശുദ്ധിതേടി ആയിരങ്ങള്‍ അണിനിരക്കും. 

സയ്യിദ് പിഎംസ് തങ്ങള്‍ ബ്രാലം നേതൃത്വം നല്‍കും. സ്വാബിര്‍ സഖാഫി ചേക്കോട് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍, സയ്യിദ് അലി അബ്ബാസ് തങ്ങള്‍ ചാലിശ്ശേരി, ഒറവില്‍ ഹൈദര്‍ മുസലിയാര്‍, പി കെ ഉമര്‍ ഫൈസി മാരായംകുന്ന്, അബ്ദുല്‍ കബീര്‍ അഹ്‌സനി, അബ്ദുറസാഖ് സഅദി ആലൂര്‍, കെ പി മൊയ്തീന്‍കുട്ടി ഹാജി, സി എം ഉമര്‍ അറക്കല്‍, കുഞ്ഞാപ്പ ഹാജി ചേക്കോട്, കെ പി ഉബൈദുല്ല ഹാജി അറക്കല്‍, ഫൈസല്‍ സഖാഫി കൂടല്ലൂര്‍, അബ്ദുന്നസ്വീര്‍ സലഫി സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved